ഫിഫ ലോകകപ്പിനുള്ള പുതുക്കിയ മെട്രോ സമയക്രമം ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി പ്രഖ്യാപിച്ചു. ലോകകപ്പ് മത്സരങ്ങളുള്ള ദിവസങ്ങളിലെല്ലാം ദുബായ് മെട്രോ അധികസമയം പ്രവർത്തിക്കും.
ഒന്നാം സെമിഫൈനൽ ദിവസമായ ഇന്ന് ഡിസംബർ 13 ചൊവ്വാഴ്ചയും രണ്ടാം സെമിഫൈനൽ ദിവസമായ ഡിസംബർ 14 ബുധനാഴ്ചയും : രാവിലെ 5 മുതൽ 2.30 (അടുത്ത ദിവസം) വരെ ദുബായ് മെട്രോ പ്രവർത്തിക്കും.
ഡിസംബർ 17 ശനിയാഴ്ച : രാവിലെ 5 മുതൽ 1 (അടുത്ത ദിവസം) വരെ ദുബായ് മെട്രോ പ്രവർത്തിക്കും.
ഡിസംബർ 18 ഞായറാഴ്ച : രാവിലെ 8 മുതൽ 1 (അടുത്ത ദിവസം) വരെ ദുബായ് മെട്രോ പ്രവർത്തിക്കും.
ഫുട്ബോൾ സീസണിൽ ഒരാളുടെ ലക്ഷ്യസ്ഥാനത്തേക്കുള്ള ഒരു എളുപ്പ യാത്ര” ഉറപ്പാക്കുന്നതിനാണ് ഈ പരിഷ്കരണമെന്ന് അതോറിറ്റി പറഞ്ഞു.