ഷാർജ എമിറേറ്റിൽ പുതിയ റൗണ്ട് എബൗട്ട് തുറന്നതായി ഷാർജ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു.
അൽ സുയോ ( Al Suyoh suburb ) പ്രാന്തപ്രദേശത്തുള്ള തിലാൽ, അൽ റഖിബ ( Tilal and Al Raqiba ) പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നതാണ് പുതിയ റൗണ്ട് എബൗട്ട് . ഇപ്പോൾ ഈ റൗണ്ട് എബൗട്ട് ഗതാഗതത്തിനായി തുറന്നിട്ടുണ്ടെന്ന് അതോറിറ്റി അറിയിച്ചു.
ഷാർജ എമിറേറ്റിലെ താമസക്കാരുടെ ജീവിതം സുഗമമാക്കാനുള്ള അതോറിറ്റിയുടെ ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ പദ്ധതി നടപ്പാക്കിയത്.