ഖത്തറിലെ ലോകകപ്പ് ഫൈനൽ തന്റെ അവസാന ലോകകപ്പ് മത്സരമായിരിക്കും : വിരമിക്കൽ പ്രഖ്യാപിച്ച് മെസ്സി

Messi says the World Cup final in Qatar will be his last World Cup match

വിരമിക്കൽ പ്രഖ്യാപിച്ച് മെസ്സി. ഞായറാഴ്ച ഖത്തറിൽ നടക്കുന്ന ഫൈനലിൽ അർജന്റീന ഫ്രാൻസുമായോ മൊറോക്കോയുമായോ ഏറ്റുമുട്ടുമ്പോൾ തന്റെ അവസാന ലോകകപ്പ് മത്സരം കളിക്കുമെന്ന് ലയണൽ മെസ്സി സ്ഥിരീകരിച്ചു.

ഇന്നലെ ലയണൽ മെസ്സി ഒരിക്കൽ കൂടി അർജന്റീനയെ ലോകകപ്പ് ഫൈനലിൽ എത്തിച്ചു. ലുസൈൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കഴിഞ്ഞ തവണത്തെ റണ്ണേഴ്സ് അപ്പായ ക്രൊയേഷ്യയെ എതിരില്ലാത്ത മൂന്ന് ഗോളിന് മെസ്സിപ്പട പരാജയപ്പെടുത്തി. 2014ന് ശേഷം ആദ്യമായാണ് അർജന്റീന ലോകകപ്പ് ഫൈനലിൽ എത്തുന്നത്.

കൂടാതെ 11 ഗോളുകളോടെ ലോകകപ്പ് ചരിത്രത്തിൽ അർജന്റീനയുടെ ഏറ്റവും ഉയർന്ന ഗോൾ സ്‌കോററായി മാറിയിരിക്കുകയാണ് മെസ്സി. ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ടയുടെ 10 ഗോളുകളുടെ റെക്കോർഡാണ് അദ്ദേഹം തകർത്തത്. കൂടാതെ ഈ ലോകകപ്പിൽ മെസ്സി നേടുന്ന അഞ്ചാം ഗോൾകൂടിയാണിത്. ഖത്തറിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ ഫ്രാൻസിന്റെ എംബാപ്പെയ്ക്കൊപ്പവും മെസ്സിയെത്തി. . ഡിസംബർ 18 ലെ ഫൈനൽ മത്സരത്തിനിറങ്ങുമ്പോൾ ഏറ്റവും കൂടുതൽ ലോകകപ്പ് മത്സരങ്ങൾ കളിക്കുന്ന താരമെന്ന റെക്കോർഡും അദ്ദേഹം സ്വന്തമാക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!