യുഎഇയുടെ ചാന്ദ്ര ദൗത്യം ‘റാഷിദ് റോവർ’ ആദ്യ സന്ദേശം അയച്ചതായി ഷെയ്ഖ് മുഹമ്മദ്

Sheikh Mohammed said that the UAE's lunar mission 'Rashid Rover' sent the first message

ദുബായിലെ ബഹിരാകാശ കേന്ദ്രത്തിലേക്ക് റാഷിദ് റോവർ ആദ്യ സന്ദേശം അയച്ചതായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ബുധനാഴ്ച അറിയിച്ചു.

“ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് 440,000 കിലോമീറ്റർ അകലെ നിന്ന്, റാഷിദ് അൽ ഖവാനീജിലെ ബഹിരാകാശ കേന്ദ്രത്തിലേക്ക് ആദ്യ സന്ദേശം അയച്ചു” എന്ന് ദുബായ് ഭരണാധികാരി ട്വിറ്ററിൽ കുറിച്ചു.

റോവറിന്റെ എല്ലാ ഉപകരണങ്ങളും സംവിധാനങ്ങളും ശരിയായി പ്രവർത്തിക്കുന്നുണ്ടെന്നും അത് “വരും മാസങ്ങളിൽ ലാൻഡിംഗിനുള്ള തയ്യാറെടുപ്പിനായി ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിക്കാൻ തുടങ്ങിയതായും” അദ്ദേഹം അറിയിച്ചു.

കഴിഞ്ഞ ഞായറാഴ്ചയാണ് യുഎസിലെ ഫ്ലോറിഡയിലെ കേപ് കനാവറലിൽ നിന്ന് സ്‌പേസ് എക്‌സ് ഫാൽക്കൺ 9 റോക്കറ്റിൽ റാഷിദ് റോവർ ബഹിരാകാശത്തേക്ക് കുതിച്ചത്. ലോകത്തിലെ ഏറ്റവും കോം‌പാക്റ്റ് റോവർ എന്ന് വിളിക്കപ്പെടുന്ന റാഷിദ് ഇപ്പോൾ 140 ദിവസത്തെ യാത്രയിലാണ്, 2023 ഏപ്രിലിലാണ് ചന്ദ്രന്റെ ഉപരിതലത്തിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!