യുഎഇ വിസിറ്റ് വിസ നീട്ടൽ : ഒരു ബസ് ടിക്കറ്റിന് 100 ദിർഹം, ഒമാനിലേക്കുള്ള ബസ് ബുക്കിങ്ങിന് ഡിമാൻഡ് വർദ്ധിച്ചതായി ട്രാവൽ ഏജന്റുമാർ

UAE Visit Visa Extension: AED 100 per bus ticket, travel agents report increased demand for bus bookings to Oman

യുഎഇ വിസിറ്റ് വിസ എക്സ്റ്റൻഷൻ സംബന്ധിച്ച പുതുക്കിയ നിയമം പ്രാബല്യത്തിൽ വന്നതിനുശേഷം ഒമാനിലേക്കുള്ള ബസ് ബുക്കിങ്ങിന് ഡിമാൻഡ് വർദ്ധിച്ചതായി ട്രാവൽ ഏജന്റുമാർ പറയുന്നു.

വിസിറ്റ് വിസ പുതുക്കാനായി മിക്ക സന്ദർശകരും ഇപ്പോൾ രാജ്യം വിടേണ്ടി വരും, ഒമാനിലേക്കുള്ള ബസ് യാത്രയാണ് ഇപ്പോൾ ഏറ്റവും താങ്ങാനാവുന്ന ഓപ്ഷൻ.

ഓരോ ബസിനും 35-40 സീറ്റ് കപ്പാസിറ്റിയിയുണ്ട്. മസ്‌കറ്റിലേക്കുള്ള ഒരു ടിക്കറ്റിന് 100 ദിർഹമാണ് നിരക്ക്.ഒമാനിലേക്ക് ദിവസേന നിരവധി ബസുകൾ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്, എല്ലാ ബസുകളും പൂർണ്ണ ശേഷിയിൽ ഓടുന്നുണ്ടെന്ന് ട്രാവൽ ഏജന്റുമാർ പറയുന്നു. വിസിറ്റ് വിസയുള്ളവർക്ക് രാജ്യത്തിനകത്ത് വിസ നീട്ടുന്നതിനുള്ള ഓപ്ഷൻ നിർത്തലാക്കുന്ന പുതിയ നിയമങ്ങൾ ചൊവ്വാഴ്ചയാണ് പ്രാബല്യത്തിൽ വന്നത്.

കടപ്പാട് : ഖലീജ് ടൈംസ്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!