സാങ്കേതിക തകരാർ : ഹൈദരാബാദ് – ദുബായ് എയർ ഇന്ത്യ വിമാനം അടിയന്തരമായി മുംബൈയിൽ ഇറക്കി

Technical fault: Hyderabad-Dubai Air India flight made an emergency landing in Mumbai

സാങ്കേതിക തകരാറിനെത്തുടർന്ന് ഹൈദരാബാദ് – ദുബായ് എയർ ഇന്ത്യ വിമാനം അടിയന്തരമായി മുംബൈയിൽ ഇറക്കി.

AI-951 വിമാനം 143 യാത്രക്കാരുമായി ഹൈദരാബാദിൽ നിന്ന് ദുബായിലേക്ക് പോകുന്നതിനിടെയാണ് സംഭവം നടന്നതെന്ന് എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനത്തിൽ തകരാർ സംഭവിച്ചതായി റിപ്പോർട്ടിൽ പറയുന്നു.

മുംബൈ വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറക്കിയ ശേഷം എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്നും ശനിയാഴ്ച അതേ വിമാനത്തിൽ ദുബായിലേക്ക് പറക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!