യുഎഇയിൽ ഇന്ന് മഴയ്ക്ക് സാധ്യതയുണ്ടെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു.
ഇന്നത്തെ കാലാവസ്ഥ പൊതുവെ ഭാഗികമായി മേഘാവൃതമായിരിക്കും. രാജ്യത്തിന്റെ പടിഞ്ഞാറൻ ഭാഗങ്ങളിൽ താപനില കുറയുന്നതോടെ മേഘങ്ങൾ മഴ പെയ്യാനുള്ള സാധ്യയുണ്ട്.
അബുദാബിയിലും ദുബായിലും യഥാക്രമം 26°C, 27°C എന്നിങ്ങനെയാണ് താപനില. അബുദാബിയിൽ 19 ഡിഗ്രി സെൽഷ്യസും ദുബായിൽ 20 ഡിഗ്രി സെൽഷ്യസുമായിരിക്കും കുറഞ്ഞ താപനില. മലനിരകളിൽ താപനില 10 ഡിഗ്രി സെൽഷ്യസ് വരെ താഴാം.
ചില ആന്തരിക പ്രദേശങ്ങളിൽ രാത്രിയിലും തിങ്കളാഴ്ച രാവിലെയും ഈർപ്പമുള്ളതായിരിക്കും. നേരിയതോ മിതമായതോ ആയ കാറ്റ് വീശും. കടൽ ചിലപ്പോൾ മിതമായതോ പ്രക്ഷുബ്ധമോ ആയിരിക്കും, പ്രത്യേകിച്ച് അറേബ്യൻ ഗൾഫ്. ഒമാൻ കടലിൽ നേരിയ തോതിൽ അനുഭവപ്പെടും.