ബാലപീഢനം അടക്കമുള്ള കുറ്റ കൃത്യങ്ങൾക്ക് വധശിക്ഷ ഉറപ്പാക്കാനുള്ള ഭേദഗതിയുമായി കേന്ദ്രസര്‍ക്കാര്‍. പോസ്കോ നിയമത്തിൽ ഭേദഗതി വരുത്താനുള്ള തീരുമാനത്തിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി.
ഇത് പ്രകാരം കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ തടയാനുള്ള നിയമം ശക്തമാക്കും. കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ വരെ നിര്‍ദ്ദേശിച്ചുകൊണ്ടാണ് പോക്‌സോ നിയമത്തിലെ പുതിയ ഭേദഗതി.
പോക്‌സോ നിയമത്തിലെ 4,5,6 വകുപ്പുകള്‍ ആണ് ഭേദഗതി ചെയ്യുന്നത്. ഹോര്‍മോണ്‍ കുത്തിവെച്ച് പീഡിപ്പിക്കുന്നത് തടയാന്‍ 9-ാം വകുപ്പിലും കുട്ടികളുടെ അശ്ലീല ചിത്രം പ്രചരിപ്പിക്കുന്നത് തടയാന്‍ 14,15 വകുപ്പുകളിലും കര്‍ശന വ്യവസ്ഥകൾ ഉള്‍പ്പെടുത്തും.