എക്കാലത്തെയും മികച്ച ഫിഫ ലോകകപ്പ് : ലോകകപ്പ് വിജയത്തിൽ ഖത്തർ അമീറിനെ അഭിനന്ദിച്ച് യു എ ഇ ഭരണാധികാരികൾ

Best FIFA World Cup Ever- UAE Rulers Congratulate Qatar Emir on World Cup Victory

2022ലെ ഫിഫ ലോകകപ്പിന്റെ വിജയത്തിന് യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, യു എ ഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എന്നിവർ ഖത്തർ അമീർ ഹിസ് ഹൈനസ് ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിക്ക് അഭിനന്ദന സന്ദേശം അയച്ചു.

”എക്കാലത്തെയും മികച്ച ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിച്ച ഖത്തറിനെ ഞങ്ങൾ അഭിനന്ദിക്കുന്നു, നിങ്ങളുടെ അസാധാരണമായ ആതിഥ്യം ആധികാരിക അറബ് സംസ്കാരവും മൂല്യങ്ങളും ലോകത്തിന് മുന്നിൽ പ്രദർശിപ്പിച്ചു” യു എ ഇ ഭരണാധികാരികൾ ട്വീറ്റ് ചെയ്തു.

ഇന്നലെ ഞായറാഴ്ച രാത്രിയായിരുന്നു ഫ്രാൻസിനെ തോൽപ്പിച്ച് അർജന്റീന അഭിമാനകരമായ ട്രോഫി ഉയർത്തിയതോടെ ഫുട്‌ബോളിന്റെ ഏറ്റവും പ്രിയപ്പെട്ട ടൂർണമെന്റിന് ആവേശകരമായ സമാപനമായത്.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!