ഷാർജയിൽ ഇന്നലെ ഡിസംബർ 19 തിങ്കളാഴ്ച്ച വർക്ക് ഷോപ്പിൽ കാർ ഇടിച്ചു കയറി കാർ മെക്കാനിക്ക് മരിച്ച സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി.
39 വയസ്സുള്ള ബംഗ്ലാദേശിയായ കാർ -മെക്കാനിക്കാണ് വർക്ക് ഷോപ്പിൽ ജോലി ചെയ്യുന്നതിനിടെ മറ്റൊരു ഡ്രൈവറുടെ കാർ ഇടിച്ചു കയറി മരിച്ചത്. സമീപമുണ്ടായിരുന്ന കാർ ഡ്രൈവറുടെ ആക്സിലറേറ്ററിലുള്ള നിയന്ത്രണം വിടുകയായിരുന്നു. ഇന്നലെ തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം റിപ്പോർട്ട് ചെയ്ത് പോലീസ് ഓപ്പറേഷൻസ് റൂമിൽ വിളിച്ചത്.
മരിച്ചയാളുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്കും പിന്നീട് ഫോറൻസിക് ലബോറട്ടറിയിലേക്കും മാറ്റി.കടയുടെ ഉടമകളെയും കാറിന്റെ ഡ്രൈവറെയും സാക്ഷികളെയും ചോദ്യം ചെയ്ത് യുവാവിന്റെ മരണവുമായി ബന്ധപ്പെട്ട സാഹചര്യം സ്ഥാപിക്കാൻ പോലീസ് ശ്രമിക്കുന്നുണ്ട്. ഷാർജ ഇൻഡസ്ട്രിയൽ ഏരിയ നമ്പർ 3 ലാണ് വർക്ക്ഷോപ്പ് സ്ഥിതി ചെയ്യുന്നത്.