Search
Close this search box.

DSF ക്യാമ്പയിനിലൂടെ സമാനതകളില്ലാത്ത ലിവ് ദി ഗ്ലിറ്റർ സ്വർണാഭരണഷോപ്പിംഗ് മേളയ്ക്ക് ദുബായ് ജ്വല്ലറി ഗ്രൂപ്പ് തുടക്കംകുറിച്ചു

Dubai Jewelery Group Launches Live The Glitter Gold Jewelery Shopping Fair Through DSF Campaign

DSF ക്യാമ്പയിനിലൂടെ സമാനതകളില്ലാത്ത ലിവ് ദി ഗ്ലിറ്റർ സ്വർണാഭരണഷോപ്പിംഗ് മേളയ്ക്ക് ദുബായ് ജ്വല്ലറി ഗ്രൂപ്പ് തുടക്കംകുറിച്ചു

• 100 ഉപഭോക്താക്കൾക്ക് നറുക്കെടുപ്പിലൂടെ 25 കിലോ സ്വർണ്ണം വരെ നേടാനുള്ള സുവർണ്ണാവസരം
• വജ്രാഭരണങ്ങളും പേൾ ആഭരണങ്ങളും വാങ്ങുന്നതിലൂടെ വിജയിക്കാൻ ഇരട്ടി സാധ്യത.

ദുബായ്: യുഎഇ – ഡിസംബർ 2022: സ്വർണാഭരണവ്യാപാരമേഖലയിലെ ഏറ്റവും വലിയ സംരംഭകസംഘമായ ദുബായ് ഗോൾഡ് ആൻഡ് ജ്വല്ലറി ഗ്രൂപ്പ് ആവേശോജ്ജ്വലമായ ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ ക്യാമ്പയിന് തുടക്കം കുറിച്ചു.

പോയ വർഷങ്ങളിലെ വിജയകരമായ ഷോപ്പിംങ് മേളകളുടെ തുടർച്ചയായി ഉപഭോക്താക്കൾക്ക് ആവേശകരമായ 2022-23 ക്യാമ്പയിൻ ഇത്തവണ 2022 ഡിസംബർ 15ന് ആരംഭിച്ച് 2023 ജനുവരി 29 വരെ നീളും.

അഞ്ഞൂറ് ദിർഹമോ അതിലധികമോ വിലയുള്ള സ്വർണ്ണാഭരണങ്ങൾ വാങ്ങുമ്പോൾ ലഭിക്കുന്ന നറുക്കെടുപ്പ് കൂപ്പൺ വഴി ഭാഗ്യശാലികൾക്ക് കാൽകിലോ സ്വർണ്ണം സമ്മാനമായി നേടാം. ഒന്നിടവിട്ട ദിവസങ്ങളിൽ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന നാല് ഭാഗ്യശാലികൾക്കാണ് സമ്മാനം ലഭിക്കുക. ക്യാമ്പയിൻ കാലയളവിൽ 25 കിലോ സ്വർണ്ണമാണ് ഇങ്ങനെ 100 ഭാഗ്യശാലികളെ കാത്തിരിക്കുന്നത്.

“ലോകത്തിന്റെ സ്വർണാഭരണകേന്ദ്രമെന്ന നിലയിൽ ദുബായ് നഗരത്തെ നിലനിർത്താനുള്ള കാഴ്ചപ്പാടോടെയാണ് ദുബായ് ജ്വല്ലറി ഗ്രൂപ്പ് ഒരു സ്ഥാപനമായി പ്രവർത്തിക്കുന്നത്. വർഷം മുഴുവനും ഞങ്ങൾ ഞങ്ങളുടെ ഉപഭോക്താക്കളെ മുന്നിൽ കണ്ടുകൊണ്ട് അവർക്കായി പ്രത്യേകം പദ്ധതികളും ക്യാമ്പയിനുകളുമാണ് ഒരുക്കിയിട്ടുള്ളത്. ഈ വർഷം ഞങ്ങൾ ആവേശകരമായ DSF മേളയിലേക്ക് വരുന്നത് ഉപഭോക്താക്കളെ കൂടുതൽ ആകർഷിക്കാനും അവരുടെ ജീവിതത്തെ മാറ്റിമറിക്കുന്ന മട്ടിൽ വിജയിക്കാനുള്ള അസുലഭമായ അവസരങ്ങൾ അവർക്കായി ഒരുക്കിക്കൊണ്ടുമാണ്. ഒപ്പം തീർച്ചയായും റീടെയ്ൽ മേഖലയുടെ ഉണർവ്വിനും അതൊരു താങ്ങാകും.” ദുബായ് ഗോൾഡ് ആൻഡ് ജ്വല്ലറി ഗ്രൂപ്പ് ചെയർമാൻ തവഹീദ് അബ്ദുള്ള അഭിപ്രായപ്പെട്ടു.

“ആരംഭിച്ച നാൾതൊട്ട് വിജയകരമായ ഈ നറുക്കെടുപ്പ് പദ്ധതി KJGയുടെ DSF പ്രൊമോഷന്റെ ആണിക്കല്ല് തന്നെയാണ്. ‘ലിവ് ദ ഗ്ലിറ്റർ’ എന്ന 2022 ലെ പുതിയ നറുക്കെടുപ്പ് പദ്ധതിയ്ക്ക് ജീവൻ നൽകിയതിലൂടെ ചില്ലറവ്യാപാരികൾക്ക് കൂടുതൽ മികച്ച വില്പന സാധ്യത തുറന്നുകൊടുക്കുകയും അതോടൊപ്പം നറുക്കെടുപ്പിൽ വിജയിക്കുന്നതിലൂടെ ജീവിതത്തെ മാറ്റിമറിക്കാവുന്ന സമ്മാനങ്ങൾ നേടാൻ ഉപഭോക്താക്കൾക്ക് അവസരം നൽകുകയും ചെയ്തതിൽ ഞങ്ങൾ ആവേശഭരിതരാണ്. DJG യിലൂടെ മുഴുവൻ ജ്വല്ലറിവ്യവസായത്തിന്റെയും ഉന്നമനം എന്നതാണ് ഞങ്ങളുടെ ലക്ഷ്യം, ഈ ക്യാമ്പയിനിലൂടെ അത് നേടുന്നതിനുള്ള പാതയിൽതന്നെയാണ് ഞങ്ങൾ” – H.E ലൈല സുഹൈല്, ബോര്ഡ് മെമ്പര്, സി. ഇ. ഒ, ദുബായ് ഗോള്ഡ് ആന്ഡ് ജ്വല്ലറി ഗ്രൂപ്പ്. സി. ഇ. ഒ, സ്ട്രാറ്റജിക്ക് അലയന്സ് ആന്ഡ് പാര്ട്ണര്ഷിപ്പ് സെക്റ്റര് DTCM & Entities പറഞ്ഞു.

നറുക്കെടുപ്പ് പദ്ധതിയുടെ വിശദാംശങ്ങൾ

അഞ്ഞൂറ് ദിർഹം വിലയുള്ള സ്വർണ്ണാഭരണങ്ങൾ വാങ്ങുമ്പോൾ ഒരു നറുക്കെടുപ്പ് കൂപ്പണും അഞ്ഞൂറ് ദിർഹം വിലയുള്ള വജ്ര- പേൾ ആഭരണങ്ങൾ വാങ്ങുമ്പോൾ രണ്ട് നറുക്കെടുപ്പ് കൂപ്പണുകളും ലഭിക്കും.

ഭാഗ്യശാലികളെ കാത്തിരിക്കുന്നത് മൊത്തം 25 കിലോ സ്വർണ്ണം. 2022 ഡിസംബർ 15 മുതൽ 2022 ജനുവരി 29 വരെയുള്ള എല്ലാ ഒന്നിടവിട്ട ദിവസങ്ങളിലും 4 വിജയികൾക്ക് നറുക്കെടുപ്പിലൂടെ 250 ഗ്രാം സ്വർണം വീതം സമ്മാനമായി ലഭിക്കുന്നു.

DJG ലേബലിന് കീഴിൽ പങ്കെടുക്കുന്ന 175 ലധികം ഔട്ട്ലെറ്റുകളിൽ മാത്രമാണ് ഈ ഓഫറുകൾ ലഭ്യമാവുക.

പങ്കെടുക്കുന്ന റീറെയ്ൽ ഷോപ്പുകൾ, നറുക്കെടുപ്പ് ദിവസങ്ങള്‍, വേദികൾ കൂടാതെ മറ്റുള്ള എല്ലാ വിവരങ്ങള്‍ക്കും ദയവായി വെബ്സൈറ്റ് സന്ദര്‍ശിക്കുക

ദുബായ് ഗോൾഡ് ആൻഡ് ജ്വല്ലറി ഗ്രൂപ്പ്

ദുബായ് സ്വർണ വ്യവസായ മേഖലയുടെ വ്യാപാര സംഘടനയാണ് ദുബായ് ഗോൾഡ് ആൻഡ് ജ്വല്ലറി ഗ്രൂപ്പ് (DGJG). ജ്വല്ലറികൾ, സ്വർണാഭരണ നിർമാതാക്കൾ, മൊത്ത–ചില്ലറ വ്യാപാരികൾ എന്നിവരടക്കം 600 ലേറെ അംഗങ്ങൾ സംഘടനയിലുണ്ട്. ദുബായ് സാമ്പത്തിക വികസന വിഭാഗത്തിന്റെ രക്ഷാകർതൃത്വത്തിൽ ആരംഭിച്ച ലഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സംഘടനയാണ് ഇത്. സ്ഥാപിതമായ 1996 ലെ ആദ്യ ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ മുതൽ ഡിജിജെജി, ദുബായിയുടെ സ്വര്ണ്ണനഗരിയെന്ന പേരും ലോകത്തിന്റെ ആഭരണ കലവറയെന്ന പദവിയും നിലനിർത്തുന്നതിലും അഭിവൃദ്ധിപ്പെടുത്തുന്നതിനും പ്രതിജ്ഞാബദ്ധരാണ്. ഗവണ്മെന്റ് സ്ഥാപനങ്ങളുമായും മറ്റിതര ഗുണഭോക്താക്കളുടെ പ്രവർത്തങ്ങൾക്കായും നിലകൊള്ളുന്ന ഈ സംഘടന ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന് ശക്തമായ പിന്തുണയാണ് നല്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts