കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതിന് പിന്നാലെ ചൈനയിൽ രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധനവ് രേഖപ്പെടുത്തിയതായി റിപ്പോർട്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്കിടെ ചൈനയിലെ ആശുപത്രികൾ മുഴുവൻ രോഗബാധിതരെ കൊണ്ട് നിറഞ്ഞിരിക്കുകയാണെന്ന് മുതിർന്ന എപ്പിഡെമിയോളജിസ്റ്റും ആരോഗ്യ വിദഗ്ധനുമായ എറിക് ഫെയ്ഗൽ ഡിംഗ് ആരോപിച്ചു.
ചൈനയിലെ 60 ശതമാനത്തിലധികം പേരും ഭൂമിയിലെ ജനസംഖ്യയുടെ 10 ശതമാനവും അടുത്ത 90 ദിവസത്തിനുള്ളിൽ രോഗബാധിതരാകാൻ സാധ്യതയുണ്ടെന്നാണ് എറിക് പറയുന്നത്.ലക്ഷക്കണക്കിന് ആളുകൾ കൊറോണ ബാധിച്ച് മരിക്കുമെന്നും എറിക് പറയുന്നു. അതേസമയം നവംബർ 19നും 23നും ഇടയിൽ നാല് മരണങ്ങൾ റിപ്പോർട്ട് ചെയ്തതിന് ശേഷം ചൈനയിൽ കൊറോണ മരണങ്ങൾ സംഭവിച്ചതായി സർക്കാർ പറയുന്നില്ല.