അബുദാബിയിലെ സാംസ്കാരിക കൂട്ടായ്മയായ ഗ്രീന്‍വോയ്സ് അബുദാബിയുടെ മാധ്യമ, സാഹിത്യ പുരസ്കാരദാനവും സ്നേഹപുരം 2022 സംഗമവും ഇന്ന് ഡിസംബർ 21 ന് അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടന്നു.
ഗ്രീൻ വോയ്സ് ഓൺലൈൻ മാധ്യമ ശ്രീ പുരസ്കാരം നിസാർ സെയ്ദ് ( ദുബായ് വാർത്ത ) ഏറ്റുവാങ്ങി. ലുലു കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ വി നന്ദകുമാർ ആണ് പുരസ്കാരം നൽകിയത്. ഐസക് ജോൺ പട്ടാണിപ്പറമ്പിൽ , dr സൈനുൽ ആബിദ് , ജമാലുദ്ധീൻ കൈരളി ടീവി , ഹാഷ്മി താജ് 24 ന്യൂസ് , മിനി പദ്മ ക്ലബ് എഫ് എം എന്നിവരും പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.
യുഎഇയുടെ തലസ്ഥാന നഗരിയില്‍ സാംസ്കാരിക, കലാസാഹിത്യ മേഖലകളിലും കൂട്ടായ്മ സജീവമായി ഇടപെടുന്നതിന്റെ ഭാഗമായാണ് ഗ്രീന്‍ വോയ്സ് അബുദാബി മാധ്യമ സാഹിത്യ പുരസ്കാരങ്ങള്‍ നല്‍കിവരുന്നത്. പുരസ്കാരദാനത്തിന് ശേഷം കലാപരിപാടികളും സ്നേഹവിരുന്നും അരങ്ങേറി