ഗ്രീൻ വോയ്‌സ് ഓൺലൈൻ മാധ്യമ ശ്രീ പുരസ്‌കാരം നിസാർ സെയ്ദ് ( ദുബായ് വാർത്ത ) ഏറ്റുവാങ്ങി

Nissar Syed (Dubai News) received the Green Voice Online Media Mr. Award

അബുദാബിയിലെ സാംസ്‌കാരിക കൂട്ടായ്മയായ ഗ്രീന്‍വോയ്‌സ് അബുദാബിയുടെ മാധ്യമ, സാഹിത്യ പുരസ്‌കാരദാനവും സ്‌നേഹപുരം 2022 സംഗമവും ഇന്ന് ഡിസംബർ 21 ന് അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടന്നു.

ഗ്രീൻ വോയ്‌സ് ഓൺലൈൻ മാധ്യമ ശ്രീ പുരസ്‌കാരം നിസാർ സെയ്ദ് ( ദുബായ് വാർത്ത ) ഏറ്റുവാങ്ങി. ലുലു കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ വി നന്ദകുമാർ ആണ് പുരസ്‌കാരം നൽകിയത്. ഐസക് ജോൺ പട്ടാണിപ്പറമ്പിൽ , dr സൈനുൽ ആബിദ് , ജമാലുദ്ധീൻ കൈരളി ടീവി , ഹാഷ്മി താജ് 24 ന്യൂസ് , മിനി പദ്മ ക്ലബ് എഫ്‌ എം എന്നിവരും പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി.

യുഎഇയുടെ തലസ്ഥാന നഗരിയില്‍ സാംസ്‌കാരിക, കലാസാഹിത്യ മേഖലകളിലും കൂട്ടായ്മ സജീവമായി ഇടപെടുന്നതിന്റെ ഭാഗമായാണ് ഗ്രീന്‍ വോയ്‌സ് അബുദാബി മാധ്യമ സാഹിത്യ പുരസ്‌കാരങ്ങള്‍ നല്‍കിവരുന്നത്. പുരസ്‌കാരദാനത്തിന് ശേഷം കലാപരിപാടികളും സ്‌നേഹവിരുന്നും അരങ്ങേറി

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!