യുഎഇയിലെ ചില വാഹനയാത്രികർ കരുതുന്നത് റഡാറുകൾക്ക് അമിത വേഗത മാത്രമേ പിടികൂടാനാകൂ എന്നാണ്, എന്നാൽ സീറ്റ് ബെൽറ്റ് ധരിക്കാത്തതുൾപ്പെടെയുള്ള മറ്റ് നിരവധി കുറ്റകൃത്യങ്ങൾ കണ്ടെത്താനും കഴിയുന്ന ഏറ്റവും പുതിയ സാങ്കേതികവിദ്യകളാണ് ഈ ഉപകരണങ്ങളിൽ ഉള്ളത്.
നിയമങ്ങൾ ലംഘിച്ച് പിടിക്കപ്പെടുന്നവർക്ക് കനത്ത പിഴ മാത്രമല്ല തടവും അനുഭവിക്കേണ്ടി വരും. ചില വാഹനങ്ങൾ പൊതു ലേലത്തിൽ വരെ എത്താറുണ്ട്.
അമിതവേഗത, രജിസ്ട്രേഷൻ കാലാവധി കഴിഞ്ഞ വാഹനങ്ങൾ, ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ, വാഹനമോടിക്കുമ്പോൾ ഫോൺ ഉപയോഗിക്കുന്നത്, സീറ്റ് ബെൽറ്റ് ലംഘനങ്ങൾ, ടെയിൽഗേറ്റിംഗ്, റെഡ് ലൈറ്റ് പാലിക്കാത്തത് , അനധികൃത റോഡ് റേസിംഗ് തുടങ്ങിയ കുറ്റകൃത്യങ്ങൾ ആധുനിക സംവിധാനത്തിലൂടെ കണ്ടെത്താൻ സാധിക്കും.