ചൈന പോലുള്ള രാജ്യങ്ങളിലും മറ്റ് ചില രാജ്യങ്ങളിലും കുതിച്ചുയരുന്ന കോവിഡ് -19 ന്റെ പുതിയ വകഭേദത്തിൽ നിന്ന് രാജ്യത്തെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ അന്താരാഷ്‌ട്ര വരുന്ന യാത്രക്കാർക്കായി ‘എയർ സുവിധ’ ഫോമുകൾ വീണ്ടും അവതരിപ്പിക്കുന്നതിനുള്ള സാധ്യതകൾ ഇന്ത്യയിലെ ആരോഗ്യ മന്ത്രാലയം ആലോചിക്കുയാണെന്ന് റിപ്പോർട്ടുകൾ.
യാത്രയ്‌ക്ക് 72 മണിക്കൂർ മുമ്പ് നടത്തിയ ആർടി-പിസിആർ പരിശോധനയുടെ വിശദാംശങ്ങളോ വാക്‌സിനേഷൻ പൂർണ്ണമായ തെളിവോ ചിലപ്പോ ഇനിയും യാത്രക്കാർ നൽകേണ്ടി വരും. ഏതാനും ആഴ്ചകൾ സ്ഥിതിഗതികൾ നിരീക്ഷിച്ച ശേഷമായിരിക്കും ഇക്കാര്യത്തിൽ തീരുമാനമെടുക്കുക.
ചൈനയിലും മറ്റ് ചില രാജ്യങ്ങളിലും കേസുകൾ പെട്ടെന്നുള്ള കുതിച്ചുചാട്ടം കണക്കിലെടുത്ത് രാജ്യത്തെ കോവിഡ് സ്ഥിതിഗതികൾ അവലോകനം ചെയ്യാൻ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയുടെ അധ്യക്ഷതയിൽ ബുധനാഴ്ച ചേർന്ന യോഗത്തെ തുടർന്നാണ് നടപടി.