ഇന്ന് ഡിസംബർ 22 വ്യാഴാഴ്ച രാവിലെ റാസൽഖൈമയിൽ നടന്ന വാഹനാപകടത്തിൽ എമിറാത്തി യുവാവ് മരിക്കുകയും സഹോദരന് പരിക്കേൽക്കുകയും ചെയ്തു. വാഹനം ട്രക്കുമായി കൂട്ടിയിടിച്ചാണ് 21 കാരനായ സ്വദേശി മരിച്ചത്.
യുവാവ് ഓടിച്ച വാഹനവും ഏഷ്യക്കാരനായ ഡ്രൈവർ ഓടിച്ചിരുന്ന ട്രക്കും തമ്മിലാണ് അപകടമുണ്ടായതെന്ന് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. കാറും ഹെവി വാഹനവും തമ്മിൽ സുരക്ഷിതമായ അകലം പാലിക്കാത്തതാണ് അപകടത്തിന് കാരണം.
റിപ്പോർട്ട് ലഭിച്ചയുടൻ പോലീസ് അപകടസ്ഥലത്തേക്ക് എത്തിയിരുന്നു, ദേശീയ ആംബുലൻസ് പട്രോളിംഗും ഉടൻ സ്ഥലത്തെത്തിയിരുന്നു.മരിച്ചയാളുടെയും പരിക്കേറ്റ സഹോദരന്റെയും മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. തുടർന്ന് ആവശ്യമായ രേഖകൾ തയ്യാറാക്കിയ ശേഷം മൃതദേഹം വീട്ടുകാർക്ക് വിട്ടുകൊടുത്തു. സഹോദരനെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി.