പ്രമുഖ മരുന്ന് നിർമ്മാണ കമ്പനിയായ ഭാരത് ബയോടെക്കിന്റെ മൂക്കിലൊഴിക്കാവുന്ന കൊവിഡ് വാക്സിൻ ഇന്ന് മുതൽ ഇന്ത്യയിലെ ആശുപത്രികളിൽ ലഭ്യമാകും. ഇന്ന് മുതൽ വാക്സിനേഷൻ പ്രോഗ്രാമുകളിൽ ഇത് ഉൾപ്പെടുത്തുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ ANI യോട് പറഞ്ഞു.
ഇത് ഒരു ഹെറ്ററോളജിക്കൽ ബൂസ്റ്ററായി ഉപയോഗിക്കുകയും സ്വകാര്യ ആശുപത്രികളിൽ ആദ്യം ലഭ്യമാകുകയും ചെയ്യും. നേസൽ വാക്സിന് സർക്കാർ നേരത്തേ അംഗീകാരം നൽകിയിരുന്നു. കൊവിഷീൽഡ്, കൊവാക്സിൻ എന്നിവ സ്വീകരിച്ചവർക്ക് ബൂസ്റ്ററായി നേസൽ വാക്സിൻ സ്വീകരിക്കാമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഇന്ന് മുതൽ കൊവിൻ ആപ്പിലും ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭ്യമാകും.