കല്യാണ്‍ ജൂവലേഴ്സ് ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലില്‍ പങ്കാളികളാകുന്നു : 100 ഭാഗ്യശാലികളായ വിജയികള്‍ക്ക് 25 കിലോ സ്വര്‍ണം നേടാന്‍ അവസരം

Kalyan Jewelers participates in Dubai Shopping Festival: 100 lucky winners stand a chance to win 25 kg of gold

ദുബായ്: ഇന്ത്യയിലെയും ഗള്‍ഫ് രാജ്യങ്ങളിലെയും ഏറ്റവും വിശ്വാസ്യതയാര്‍ന്ന ആഭരണബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്സ് ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്‍റെ (ഡിഎസ്എഫ്) 28-ാം എഡിഷനില്‍ പങ്കാളികളാവുന്നു. 2023 ജനുവരി 29 വരെ ഈ ഉത്സവത്തില്‍ പങ്കെടുക്കുന്നവര്‍ക്കായി ഒട്ടേറെ സമ്മാനങ്ങളും ഫെസ്റ്റിവല്‍ ഓഫറുകളുമാണ് കാത്തിരിക്കുന്നത്. നാല്‍പ്പത്തഞ്ചു ദിവസം നീണ്ടുനില്‍ക്കുന്ന ഡിഎസ്എഫില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ നാല് വിജയികളെ വീതം പ്രഖ്യാപിക്കും. കൂടാതെ നൂറ് ഭാഗ്യശാലികള്‍ക്ക് 25 കിലോ സ്വര്‍ണം നേടാനുള്ള അവസരവുമുണ്ട്.

യുഎഇയിലെ കല്യാണ്‍ ജൂവലേഴ്സിന്‍റെ ഏതെങ്കിലും ഷോറൂമില്‍നിന്ന് സ്വര്‍ണം അല്ലെങ്കില്‍ സ്റ്റഡഡ് ആഭരണങ്ങള്‍ വാങ്ങുന്നവര്‍ ചെലവിടുന്ന ഓരോ അഞ്ഞൂറ് ദിര്‍ഹത്തിനും ഡിഎസ്എഫ് റാഫിളില്‍ പങ്കെടുക്കുന്നതിനുള്ള ഒരു കൂപ്പണ്‍ ലഭിക്കും. ഡയമണ്ട്, അണ്‍കട്ട്, അല്ലെങ്കില്‍ പേള്‍ ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ ഓരോ അഞ്ഞൂറ് ദിര്‍ഹത്തിനും രണ്ട് റാഫിള്‍ കൂപ്പണുകള്‍ സ്വന്തമാക്കാം.

ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലില്‍ പങ്കാളിയാകുന്ന കാര്യം പ്രഖ്യാപിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് കല്യാണ്‍ ജൂവലേഴ്സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ രമേഷ് കല്യാണരാമന്‍ പറഞ്ഞു. ആഗോളതലത്തില്‍ ജനപ്രീതിയാര്‍ജ്ജിച്ച ഇത്തരമൊരു പരിപാടിയില്‍ പങ്കാളികളാകുന്നതില്‍ അതിരറ്റ അഭിമാനവും മതിപ്പുമുണ്ട്. ഓരോ വര്‍ഷവും ഈ പരിപാടിയുടെ ജനപ്രീതി വര്‍ദ്ധിച്ചുവരുന്നതിന് ഇതിന്‍റെ സംഘാടകരെ അഭിനന്ദിക്കുകയാണ്. ഷോപ്പിംഗ് അനുഭവം വ്യത്യസ്തമാക്കുന്നതിനായ് കല്യാണ്‍ ജൂവലേഴ്സ് നിലവിലുള്ള ഉത്പന്നങ്ങളുടെ നിര വിപുലമാക്കുകയും സമഗ്രമായൊരു അനുഭവം പകര്‍ന്നു നല്കുന്നതിനു പരിശ്രമിക്കുകയുമായിരുന്നു. ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്‍റെ പുതിയൊരു സീസണ്‍ ആരംഭിക്കുമ്പോള്‍ ലോകമെങ്ങുനിന്നുമുള്ളവരെ ദുബായിലെ സ്വര്‍ണനഗരത്തിലേയ്ക്ക് സ്വാഗതം ചെയ്യുകയാണെന്ന് അദ്ദേഹം പറഞ്ഞു.

കൂടാതെ, ഉപയോക്താക്കള്‍ക്ക് ഏറ്റവും മികച്ചത് നല്കുക എന്ന പ്രതിബദ്ധതയുടെ ഭാഗമായി കല്യാണ്‍ ജൂവലേഴ്സ് എല്ലാ സ്വര്‍ണാഭരണ പര്‍ച്ചേയ്സിനുമൊപ്പം 4-ലെവല്‍ അഷ്വറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്കുന്നുണ്ട്. വിവിധ പ്യൂരിറ്റി ടെസ്റ്റുകള്‍ പൂര്‍ത്തിയാക്കിയ ആഭരണങ്ങളാണ് കല്യാണ്‍ ജൂവലേഴ്സ് വിറ്റഴിക്കുന്നത്. ഇതിനൊപ്പം നാലുതലത്തിലുള്ള സാക്ഷ്യപത്രത്തിലൂടെ ഉപയോക്താക്കള്‍ക്ക് ഇന്‍വോയിസില്‍ കാണിച്ചിരിക്കുന്ന ശുദ്ധതയുടെ മൂല്യം ആഭരണങ്ങള്‍ കൈമാറ്റം ചെയ്യുമ്പോഴും വിറ്റഴിക്കുമ്പോഴും ലഭിക്കുമെന്നതാണ് മെച്ചം. കൂടാതെ ജീവിതകാലം മുഴുവന്‍ ബ്രാന്‍ഡ് ഷോറൂമുകളില്‍നിന്ന് സ്വര്‍ണാഭരണങ്ങളുടെ മെയിന്‍റനന്‍സ് സൗജന്യമായി ചെയ്തു കൊടുക്കും.

കല്യാണ്‍ ജൂവലേഴ്സ് ഉപയോക്താക്കള്‍ക്കായി ഇന്ത്യയെങ്ങുംനിന്നും ശേഖരിച്ച സവിശേഷമായ മുഹൂര്‍ത്ത് ബ്രൈഡല്‍ ആഭരണങ്ങളുടെ നിര അവതരിപ്പിക്കുന്നുണ്ട്. കൂടാതെ പോള്‍ക്കി ആഭരണങ്ങളായ തേജസ്വി, കരവിരുതാല്‍ തീര്‍ത്ത ആന്‍റിക് ആഭരണങ്ങളുടെ ശേഖരമായ മുദ്ര, ടെംപിള്‍ ആഭരണങ്ങള്‍ അടങ്ങിയ നിമാഹ്, നൃത്തം ചെയ്യുന്ന ഡയമണ്ടുകളായ ഗ്ലോ എന്നിവയുടെ ശേഖരവും ഉപയോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നു. സോളിറ്റയര്‍ പോലെ തോന്നിപ്പിക്കുന്ന ഡയമണ്ട് ആഭരണങ്ങളായ സിയാ, അണ്‍കട്ട് ഡയമണ്ടുകളായ അനോഖി, പ്രത്യേകാവസരങ്ങള്‍ക്കായുള്ള ഡയമണ്ട് ആഭരണങ്ങളായ അപൂര്‍വ, നിത്യവും അണിയാനുള്ള ഡയമണ്ടുകളായ ഹീര, പോള്‍ക്കി ആഭരണങ്ങളായ തേജസ്വി, എന്നിവയും എല്ലാ ഷോറൂമുകളിലും ലഭ്യമാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!