ഈ ആഴ്ച യുഎഇയിലുടനീളം കനത്ത മഴ പെയ്തതിനാൽ ദുബായ് പോലീസിലേക്കുള്ള അടിയന്തര കോളുകൾ വരുന്നത് വർദ്ധിച്ചതായി ദുബായ് പോലീസ് അറിയിച്ചു.
സേനയുടെ എമർജൻസി നമ്പറായ 999-ലേക്ക് കഴിഞ്ഞ 36 മണിക്കൂറിനുള്ളിൽ 13,108 കോളുകൾ ലഭിച്ചു. മിക്കതും കാലാവസ്ഥയുമായി ബന്ധപ്പെട്ടതോ അപകട കോളുകളോ ആയിരുന്നു. അതേസമയം, തിങ്കളാഴ്ച രാവിലെ മുതൽ എത്ര അപകടങ്ങളാണ് റിപ്പോർട്ട് ചെയ്തതെന്ന് സേന വെളിപ്പെടുത്തിയിട്ടില്ല.
ദുബായ് പോലീസിന്റെ കമാൻഡ് ആൻഡ് കൺട്രോൾ സെന്ററിന്റെ 901 നമ്പറിൽ 1,959 നോൺ – എ മർജൻസി കോളുകളും ലഭിച്ചു. കാറുകൾക്കിടയിൽ സുരക്ഷിതമായ അകലം പാലിക്കാനും വേഗത കുറയ്ക്കാനും വാഹനമോടിക്കുന്നവരോട് ഫോഴ്‌സിലെ ഓപ്പറേഷൻസ് ഡിപ്പാർട്ട്‌മെന്റ് ഡെപ്യൂട്ടി ഡയറക്ടർ ബ്രിഗ് തുർക്കി ബിൻ ഫാരെസ് ആവശ്യപ്പെട്ടു.