പുതുവർഷത്തോടനുബന്ധിച്ച് അബുദാബിയിലെ ഷെയ്ഖ് സായിദ് പാലം, ഷെയ്ഖ് ഖലീഫ പാലം, മുസ്ഫ പാലം, സെക്ഷൻ ബ്രിഡ്ജ് എന്നിവ ഉൾപ്പെടുന്ന എല്ലാ റോഡുകളിലും തെരുവുകളിലും ഹെവി വാഹനങ്ങൾ, തൊഴിലാളികളെ കൊണ്ടുപോകുന്ന ബസുകൾ, ട്രക്കുകൾ എന്നിവയ്ക്ക് അബുദാബി പോലീസ് നിരോധനം പ്രഖ്യാപിച്ചു.
2022 ഡിസംബർ 31 ശനിയാഴ്ച രാവിലെ 7 മണി മുതൽ 2023 ജനുവരി 1 ഞായറാഴ്ച രാവിലെ 7 മണി വരെ നിരോധനം നടപ്പിലാക്കുമെന്ന് സെൻട്രൽ ഓപ്പറേഷൻസ് സെക്ടറിന്റെ ട്രാഫിക് ആൻഡ് പട്രോൾ ഡയറക്ടറേറ്റ് ഡയറക്ടർ ജനറൽ മഹ്മൂദ് യൂസഫ് അൽ-ബലൂഷി വിശദീകരിച്ചു. പാറ്റ് പബ്ലിക് ക്ലീനിംഗ് കമ്പനികളുടെ വാഹനങ്ങളെയും ലോജിസ്റ്റിക്സ് സപ്പോർട്ട് വാഹനങ്ങളെയും ഇതിൽ നിന്നും ഒഴിവാക്കിയിയിട്ടുണ്ട്.
ഇക്കാലയളവിൽ കൂടുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതിന് സ്മാർട്ട് സംവിധാനങ്ങൾ ഉപയോഗിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
#أخبارنا | #شرطة_أبوظبي: منع دخول الشاحنات والحافلات في رأس السنة الميلادية
التفاصيل : https://t.co/P4qskQJKiA#أخبار_شرطة_أبوظبي pic.twitter.com/uibckT3koM
— شرطة أبوظبي (@ADPoliceHQ) December 29, 2022