യുഎ ഇ യുടെ സാമൂഹിക ജീവ കാരുണ്യ രംഗത്ത് വില മതിക്കാനാകാത്ത മുദ്ര പതിപ്പിച്ച നന്തി നാസർ എന്ന നന്തിക്ക വേർപിരിഞ്ഞിട്ട് ഇന്ന് ഡിസംബർ 29 ന് 3 വർഷം തികയുന്നു. 2019 ഡിസംബർ 29 ന് രാവിലെ ദുബായ് ഹോസ്പിറ്റലിൽ ആയിരുന്നു അന്ത്യം.
ജീവ കാരുണ്യ പ്രവർത്തനം ഒരു ആഘോഷം പോലെ കൊണ്ടുനടന്ന നന്തി നാസർ അന്നദാനം , മരുന്നുകൾ ആവശ്യക്കാർക്ക് എത്തിക്കൽ , രേഖകൾ ഇല്ലാത്തവർക്ക് അത് ശരിയാക്കി കൊടുക്കൽ , മൃതദേഹങ്ങൾ സൗജന്യമായി നാട്ടിൽ എത്തിക്കൽ എന്നിങ്ങനെ വിവിധ മണ്ഡലങ്ങളിൽ പകരം വയ്ക്കാനില്ലാത്ത സാന്നിധ്യമായിരുന്നു. ഓർമകൾക്ക് മുന്നിൽ പുഷ്പാഞ്ജലികൾ പ്രാർത്ഥനകൾ