ഇന്ത്യന്‍ ക്രിക്കറ്റ് താരം ഋഷഭ് പന്ത് സഞ്ചരിച്ചിരുന്ന കാർ ഡിവൈഡറിൽ ഇടിച്ച് അപകടം : പന്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടതായി ഡോക്ടർമാർ

Rishabh Pant suffers injuries in accident after car catches fire

വാഹനാപകടത്തിൽ ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്തിന് പരിക്കേറ്റു. ഉത്തരാഖണ്ഡിൽ നിന്നും ഡൽഹിയിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടം സംഭവിച്ചത്. പന്ത് സഞ്ചരിച്ചിരുന്ന കാർ ഡിവൈഡറിൽ ഇടിച്ചാണ് അപകടമുണ്ടായത്.

റൂർക്കിക്ക് സമീപം ഹമ്മദ്പൂർ ജലിന് സമീപമായിരുന്ന അപകടം. അപകടത്തിൽ പന്തിന്റെ നെറ്റിക്കും കാലിനും പരിക്കേറ്റു. പന്തിനെ പ്ലാസ്റ്റിക് സർജറിക്ക് വിധേയനാക്കിയതായാണ് റിപ്പോർട്ട്.

ഡിവൈഡറിൽ ഇടിച്ച കാറിന് പിന്നീട് തീപിടിക്കുകയും ചെയ്തു. കാർ കത്തിനശിച്ച നിലയിലാണ്. പന്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടതായും, ആശങ്ക വേണ്ടെന്നും ഡോക്ടർമാർ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!