ഇന്ന് പൊതുവെ ഭാഗികമായി മേഘാവൃതമായിരിക്കുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു.
ചില പടിഞ്ഞാറൻ തീരപ്രദേശങ്ങളിലും ദ്വീപുകളിലും താഴ്ന്ന മേഘങ്ങൾ പ്രത്യക്ഷപ്പെടും, പകൽ സമയത്ത് ചെറിയ മഴയ്ക്ക് സാധ്യതയുള്ളതായും നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി വ്യക്തമാക്കി.
,അതേസമയം രാജ്യത്ത് താപനില 28 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. അബുദാബിയിലും ദുബായിലും താപനില 26 ഡിഗ്രി സെൽഷ്യസായി ഉയരും.
എന്നിരുന്നാലും, അബുദാബിയിൽ 17 ഡിഗ്രി സെൽഷ്യസും ദുബായിൽ 18 ഡിഗ്രി സെൽഷ്യസും പർവതപ്രദേശങ്ങളിൽ 8 ഡിഗ്രി സെൽഷ്യസും വരെ താപനില കുറയാനുള്ള സാധ്യതകയും നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി സ്ഥികരിച്ചു.