ഇന്ന് യുഎഇയിലെ കാലാവസ്ഥ കടലിലും ദ്വീപുകളിലും ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു.
മൂടൽമഞ്ഞിനെ തുടർന്ന് എൻസിഎം യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ദൂരക്കാഴ്ച കുറയുന്നതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും വേഗപരിധി മാറുന്നത് ശ്രദ്ധിക്കണമെന്നും അബുദാബി പോലീസ് അഭ്യർത്ഥിച്ചു. ആന്തരിക പ്രദേശങ്ങളിൽ രാത്രിയിലും ചൊവ്വാഴ്ച രാവിലെയും ഈർപ്പമുള്ളതായിരിക്കും. പർവതപ്രദേശങ്ങളിൽ താപനില 8 ഡിഗ്രി സെൽഷ്യസായി കുറയും.
അബുദാബിയിൽ കൂടിയ താപനില 25 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 18 ഡിഗ്രി സെൽഷ്യസുമായിരിക്കും. ദുബായിൽ കൂടിയ താപനില 26 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 19 ഡിഗ്രി സെൽഷ്യസുമായിരിക്കും.
നേരിയതോ മിതമായതോ ആയ കാറ്റ് വീശും. അറേബ്യൻ ഗൾഫിൽ കടൽ നേരിയതോ മിതമായതോ ആയേക്കാം, ഒമാൻ കടലിൽ ചില സമയങ്ങളിൽ പ്രക്ഷുബ്ധമാകും.