ദുബായിലുടനീളം 2.1 മില്ല്യൺ സ്മാർട്ട് വൈദ്യുതിയും വാട്ടർ മീറ്ററുകളും താമസക്കാരുടെ പ്രയോജനത്തിനായി സ്ഥാപിച്ചതായി ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (DEWA ) അറിയിച്ചു.
2016 ജനുവരിയിൽ പൂർത്തിയാക്കിയ ആദ്യഘട്ടത്തിൽ സ്മാർട്ട് മീറ്ററുകളുടെ എണ്ണം 200,000ൽ നിന്ന് വർധിച്ചു.
സ്മാർട്ട് മീറ്ററുകൾ ഉപഭോക്താക്കൾക്ക് അവരുടെ ജലത്തിന്റെയും വൈദ്യുതിയുടെയും ഉപയോഗം സ്വതന്ത്രമായി നിരീക്ഷിക്കാൻ സഹായിക്കുന്നു. ഉപഭോക്താക്കൾക്ക് അവരുടെ ദേവ അക്കൗണ്ടുകളിലേക്ക് വെബ്സൈറ്റിലൂടെയും സ്മാർട്ട് ആപ്പിലൂടെയും ലോഗിൻ ചെയ്യാനും അവരുടെ ഉപഭോഗം നിരീക്ഷിക്കാനും താമസ മേഖലയിലെ ഉപഭോക്താക്കൾക്കുള്ള താരിഫ് സ്ലാബുകളെ കുറിച്ച് അറിയാനും അവരുടെ ഡാഷ്ബോർഡ് കാണാനും കഴിയും. ഉപഭോക്താക്കൾക്ക് അവരുടെ ഉപഭോഗത്തെ സമാന വീടുകളുമായി താരതമ്യപ്പെടുത്തി അവരുടെ ഉപഭോഗം നിയന്ത്രിക്കാൻ സഹായിക്കുന്നതിന് ഈ സംരംഭത്തിൽ നിന്ന് പ്രയോജനം നേടാം.