എല്ലാ തരത്തിലുള്ള വസ്ത്രങ്ങളുടെയും വിപുലമായ ശേഖരവുമായി ദുബായ് സത്വയിൽ അൽ മനാർ ടെക്സ്റ്റൈൽസ് ഇന്ന് 2023 ജനുവരി 2 തിങ്കളാഴ്ച്ച പ്രവർത്തനമാരംഭിച്ചു. മാനേജിങ് ഡയറക്ടർ ഷാനി മനാഫ്, സ്പോൺസർ മുഹമ്മദ് ഇബ്രാഹിം അലവർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ പാണക്കാട് സെയ്ദ് ബഷീർ അലി ശിഹാബ് തങ്ങളാണ് ഉദ്ഘാടനം നിർവ്വഹിച്ചത്.
ഉദ്ഘാടനം പ്രമാണിച്ച് വിപുലമായ ഡിസ്കൗണ്ടും സ്പെഷ്യൽ ഓഫറുകളും അൽ മനാറിൽ ഒരുക്കിയിട്ടുണ്ട്.