പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൗദി അറേബ്യയിലെ റിയാദിലെത്തി. പരസ്യ വരുമാനമടക്കം 200 മില്യൺ ഡോളർ വാർഷിക വരുമാനത്തോടെ രണ്ടര വർഷത്തേക്കുള്ള കരാറിൽ ക്രിസ്റ്റ്യാനോ ഒപ്പ് വെച്ചു.
തിങ്കളാഴ്ച രാത്രി സൗദി അറേബ്യയിലെത്തിയ ഫുട്ബോൾ താരത്തിന്റെ ചിത്രങ്ങൾ അൽ നാസർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. കുടുംബത്തോടൊപ്പം സ്വകാര്യവിമാനത്തിലാണ് താരം എത്തിയത്. റിയാദിലെ മന്‍സൂര്‍ പാര്‍ക്കില്‍ വലിയ സ്വീകരണവും ഒരുക്കിയിരുന്നു.
റിയാദിലെ അൽ നാസറിന്റെ 25,000 പേരെ ഉൾക്കൊള്ളുന്ന ശ്രീസൂൽ പാർക്ക് സ്റ്റേഡിയത്തിൽ ഇന്ന് ചൊവ്വാഴ്ച വൈകീട്ട് 7 മണിക്ക് (യുഎഇ സമയം 8 മണിക്ക്) റൊണാൾഡോ എത്തുമെന്ന് അധികൃതർ അറിയിച്ചു. അൽ നാസർ പറയുന്നതനുസരിച്ച്, പരിപാടിയുടെ ടിക്കറ്റിന് 15 സൗദി റിയാലാണ് നിരക്ക്. ഇവന്റ് SSC (സൗദി സ്‌പോർട്‌സ് കമ്പനി) ചാനലിൽ സംപ്രേക്ഷണം ചെയ്യും.