ഷാർജയിൽ അഴുക്കുചാലിൽ നാല് മാസത്തോളം പഴക്കമുള്ള ഗർഭസ്ഥ ശിശുവിന്റെ ജഡം കണ്ടെത്തി

The body of a four-month-old unborn baby was found in a sewer in Sharjah

ഷാർജയിൽ അഴുക്കുചാലിൽ നാല് മാസത്തോളം പഴക്കമുള്ള ഗർഭസ്ഥ ശിശുവിന്റെ ജഡം കണ്ടെത്തിയതായി ഷാർജ പോലീസ് അറിയിച്ചു.

2022 ഡിസംബർ 31 ന് രാവിലെ 8.30 ഓടെയാണ് അൽ മജാസ് പ്രദേശത്ത് ചാലിലെ മലിനജലത്തിൽ കിടന്നിരുന്ന നാല് മാസത്തോളം പഴക്കമുള്ള ഒരു ഗർഭസ്ഥ ശിശുവിന്റെ ജഡം തൊഴിലാളികളുടെ ശ്രദ്ധയിൽപ്പെട്ടത്. നിയമവിരുദ്ധമായി ഭ്രൂണഹത്യ നടത്തിയതാണെന്നാണ് അധികൃതരുടെ സംശയം.

ദൃക്‌സാക്ഷികൾ സംഭവം പോലീസ് ഓപ്പറേഷൻ റൂമിൽ അറിയിക്കുകയും ഉദ്യോഗസ്ഥർ സംഭവസ്ഥലത്ത് എത്തുകയും ചെയ്തിരുന്നു. ജഡം പോസ്റ്റ്‌മോർട്ടത്തിനായി അൽ ഖാസിമി ആശുപത്രിയിലേക്ക് കൊണ്ടുപോയിരിക്കുകയാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!