യുഎഇയിലെ കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കും, മഴയ്ക്കും സാധ്യതയുണ്ടെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു.
അബുദാബിയിലും ദുബായിലും പരമാവധി താപനില 28 ഡിഗ്രി സെൽഷ്യസ് ആയിരിക്കും. അബുദാബിയിൽ 17 ഡിഗ്രി സെൽഷ്യസും ദുബായിൽ 19 ഡിഗ്രി സെൽഷ്യസും ആയിരിക്കും കുറഞ്ഞ താപനില. പർവതപ്രദേശങ്ങളിൽ താപനില ഒറ്റ അക്കത്തിലായിരിക്കാം, ഒരു പക്ഷെ 8 ഡിഗ്രി സെൽഷ്യസായി താഴാം.
നേരിയതോ മിതമായതോ ആയ കാറ്റും വീശിയേക്കാം. അറേബ്യൻ ഗൾഫിൽ കടൽ നേരിയതോ മിതമായതോ പ്രക്ഷുബ്ധമോ ആയിരിക്കും.