Search
Close this search box.

എയർ ഇന്ത്യ വിമാനത്തിൽ സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ച മുംബൈ സ്വദേശി ബെംഗളൂരുവിൽ അറസ്റ്റിൽ

Man who urinated on woman arrested in Bengaluru

എയർ ഇന്ത്യ വിമാനത്തിൽ സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ച മുംബൈ സ്വദേശി ശങ്കർ മിശ്രയെ അറസ്റ്റ് ചെയ്തതായി ഡൽഹി പോലീസ്. ബെം​ഗളൂരുവിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ഇന്നലെ രാത്രി തന്നെ ഇയാളെ അറസ്റ്റ് ചെയ്ത് ഡൽഹിയിലെത്തിച്ചെന്ന് പോലീസ് വ്യക്തമാക്കി. മിശ്രയെ ഇന്ന് കോടതിയിൽ ഹാജരാക്കും. വെൽസ് ഫാർ​ഗോയിലെ ഉദ്യോ​ഗസ്ഥനായിരുന്ന ഇയാളെ കമ്പനി ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. ശങ്കർ മിശ്രയ്‌ക്കെതിരായ ആരോപണങ്ങൾ ​ഗുരുതരവും അസ്വസ്ഥതയുണ്ടാക്കുന്നതുമാണെന്നായിരുന്നു കമ്പനി പ്രസ്താവനയിൽ പറഞ്ഞത്.

2022 നവംബർ 26നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ന്യൂയോർക്ക്-ഡൽഹി എയർ ഇന്ത്യ വിമാനത്തിലെ ബിസിനസ് ക്ലാസിൽ വെച്ചാണ് ശങ്കര് മിശ്ര സഹയാത്രികയുടെ മേൽ മൂത്രമൊഴിച്ചത്. നിയമനടപടിയുമായി മുന്നോട്ടുപോകാൻ സ്ത്രീ തീരുമാനിച്ചതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്. എയർ ഇന്ത്യ ജീവനക്കാരുടെ ഭാ​ഗത്ത് നിന്നും പരാതി നൽകുന്നതിൽ വീഴ്ച സംഭവിച്ചുവെന്നാണ് നി​ഗമനം. സംഭവം വിവാദമായതോടെ എയർ ഇന്ത്യ ശങ്കർ മിശ്രയ്ക്ക് 30 ദിവസത്തെ യാത്രാവിലക്ക് ഏർപ്പെടുത്തി. സംഭവം കൈകാര്യം ചെയ്ത ജീവനക്കാരോട് വിശദീകരണം തേടുകയും അന്വേഷണത്തിന് ആഭ്യന്തര സമിതിയെ നിയോ​ഗിക്കുകയും ചെയ്തു.

എയര്‍ ഇന്ത്യ വിമാനത്തിലെ മോശം പെരുമാറ്റത്തിന്റെ പശ്ചാത്തലത്തില്‍ വിമാനകമ്പനികള്‍ക്ക് വ്യോമയാന മന്ത്രാലയം മാര്‍ഗ നിര്‍ദ്ദേശം പുറത്തിറക്കി. അനുര‍ഞ്ജന ശ്രമങ്ങള്‍ പരാജയപ്പെട്ടാല്‍ മോശമായി പെരുമാറുന്നയാളെ ബലം പ്രയോഗിച്ച് നിയന്ത്രിക്കാമെന്ന് മാര്‍ഗരേഖ വ്യക്തമാക്കുന്നു. സംഭവം കൃത്യമായി റിപ്പോര്‍ട്ട് ചെയ്ത് നിയമനടപടിക്കുള്ള മാര്‍ഗങ്ങള്‍ സ്വീകരിച്ചില്ലെങ്കില്‍ ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

പുതിയ മാര്‍ഗരേഖ രേഖ പ്രകാരം വാക്കാലുള്ള ആശയവിനിമയവും അനുരഞ്ജന ശ്രമങ്ങളും ഫലം കാണാതെ വന്നാല്‍ മോശമായി പെരുമാറുന്നയാളെ ബലം പ്രയോഗിച്ച് നിയന്തിക്കാം. അങ്ങനെയെങ്കില്‍ കെട്ടിയിടുന്നത് വരെയുള്ള കാര്യങ്ങള്‍ ആലോചിക്കാം. നടപടികള്‍ എയര്‍ ലൈന്‍ കണ്‍ട്രോളിനെ അറിയിക്കണം. സാഹചര്യം നിയന്ത്രിക്കാനായാല്‍ കൂടി വിവരം അറിയിക്കുന്നതില്‍ വീഴ്ച പാടില്ല. യാത്രക്കാരുടെ സുരക്ഷയും വിമാനത്തിലെ അച്ചടക്കവും പൈലറ്റിന്‍റെ ചുമതലയാണ്. വിമാനം ലാന്‍ഡ് ചെയ്യുന്ന ഉടന്‍ മോശം സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കണെമന്നും മാര്‍ഗരേഖ വ്യക്തമാക്കുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts