യുഎഇയുടെ വിവിധ ഭാഗങ്ങളിൽ മഴ പെയ്യുകയും വെള്ളപ്പൊക്കമുള്ള പ്രദേശങ്ങളിൽ നിന്ന് മാറിനിൽക്കാൻ അധികൃതർ താമസക്കാരെ ഉപദേശിക്കുകയും ചെയ്യുമ്പോൾ, പരിചയസമ്പന്നരായ പര്യവേക്ഷകരും രക്ഷാപ്രവർത്തകരും കർശനമായ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്.
“മഴക്കാലം സാഹസികത കാണിക്കാനുള്ള സമയമല്ല,” അധികൃതർ മുന്നറിയിപ്പ് നൽകി. “മഴക്കാലത്ത് വാടികളിൽ കയറാൻ ശ്രമിക്കുന്നതും അപകടകരമായ സാഹചര്യങ്ങളിൽ അകപ്പെടുന്നതുമായ ധാരാളം ആളുകളെ നാം കാണുന്നു. ചില വാഹനയാത്രികർ ഇപ്പോഴും തങ്ങളുടെ ജീവൻ പണയപ്പെടുത്തി വെള്ളപ്പൊക്കമുള്ള പാതകളിലൂടെ തണുത്ത കാലാവസ്ഥയും മലകളിൽ നിന്ന് വെള്ളച്ചാട്ടം പോലെ ഒഴുകുന്ന വെള്ളവും ആസ്വദിക്കാൻ ശ്രമിക്കുന്നു. ഇങ്ങനെ ചെയ്താൽ അത് ദുരന്തത്തിലെ കലാശിക്കൂ.. അധികൃതർ പറഞ്ഞു. അസ്ഥിരമായ കാലാവസ്ഥയിൽ താമസക്കാർ ജാഗ്രത പാലിക്കണം. പർവതപ്രദേശങ്ങളിലെ വെള്ളപ്പൊക്ക പ്രദേശങ്ങളിൽ നിന്ന് വിട്ടുനിൽക്കാനും അഭ്യർത്ഥിച്ചിട്ടുണ്ട്.
യുഎഇയുടെ ചില ഭാഗങ്ങളിൽ ഇന്നലെ വെള്ളിയാഴ്ച പെയ്ത കനത്ത മഴയിൽ വിവിധ ഭാഗങ്ങളിൽ വെള്ളപ്പൊക്കം രൂപപ്പെട്ടിരുന്നു.