റോഡിലെ പെട്ടെന്നുള്ള തിരിവുകളുടെ അപകടസാധ്യത വ്യക്തമാക്കുന്ന പുതിയ വീഡിയോ ക്ലിപ്പ് അബുദാബി പോലീസ് പുറത്തിറക്കി.
ഒരു വെള്ളകാർ നാല് വരി പാതയിലേക്ക് അശ്രദ്ധമായി കയറി വരുമ്പോൾ നാല് വരി പാതയിൽ വന്നുകൊണ്ടിരുന്ന മറ്റൊരു വെള്ള കാർ അശ്രദ്ധമായി കയറി വന്ന കാറിനെ ഒഴിഞ്ഞു മാറാനായി ഇടത്തോട്ട് തിരിക്കുമ്പോൾ ഇടത്തെ ലൈനിൽ വരുന്ന ഒരു കറുത്ത കാറിൽ ഇടിച്ച് അപകടമുണ്ടാകുന്ന വീഡിയോയാണ് അബുദാബി പോലീസ് പുറത്ത് വിട്ടിരിക്കുന്നത്. എന്നാൽ വീഡിയോയിൽ നാല് വരി പാതയിലേക്ക് അശ്രദ്ധമായി കയറി വന്ന കുറ്റകൃത്യം ചെയ്ത വാഹനം കേടുപാടുകൾ കൂടാതെ മുന്നോട്ടു പോയതായും കാണിക്കുന്നു.
#أخبارنا | بثت #شرطة_أبوظبي بالتعاون مع مركز المتابعة والتحكم وضمن مبادرة "لكم التعليق" فيديو لخطورة التجاوز الخاطئ والانحراف المفاجئ .
التفاصيل:https://t.co/nGhRNgzDpu#درب_السلامة #لكم_التعليق#الانحراف_المفاجئ pic.twitter.com/lYDLyUNino
— شرطة أبوظبي (@ADPoliceHQ) January 6, 2023
ഈ ആഴ്‌ച ആദ്യം, അബുദാബി പോലീസ് ഒരു പ്രധാന റോഡിൽ എങ്ങനെ സുരക്ഷിതമായി പ്രവേശിക്കാം എന്നതിനെക്കുറിച്ചുള്ള ടിപ്‌സുകൾ പങ്കിട്ടിരുന്നു, ആദ്യം റോഡ് വ്യക്തമാണെന്ന് ഉറപ്പാക്കുക, മറ്റ് വാഹനമോടിക്കുന്നവർക്ക് ചലനത്തിന്റെ ദിശ സൂചിപ്പിക്കാൻ സൂചകങ്ങൾ ഉപയോഗിക്കുക എന്നീ കാര്യങ്ങൾ പാലിക്കണെമന്നും ആവശ്യപ്പെട്ടിരുന്നു.
വാഹനമോടിക്കുന്നവരെ തെറ്റായ ഡ്രൈവിംഗ് പെരുമാറ്റങ്ങളിലേക്കും അവയുടെ ആഘാതങ്ങളിലേക്കും തുറന്നുകാട്ടി ട്രാഫിക് സുരക്ഷ വർദ്ധിപ്പിക്കാൻ ലക്ഷ്യമിടുന്ന പോലീസിന്റെ ‘യുവർ കമന്റ്’ സംരംഭത്തിന്റെ ഭാഗമാണ് ഇന്ന് പുറത്തുവിട്ട ക്ലിപ്പ്.