യുഎഇയിൽ മഴയ്ക്ക് സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. പകൽസമയത്ത് തീരപ്രദേശങ്ങളിലും, ഉൾപ്രദേശങ്ങളിലും, കിഴക്കൻ മേഖലകളിലും, പ്രത്യേകിച്ച് പടിഞ്ഞാറ് ഭാഗങ്ങളിലും മഴ പെയ്യാനുള്ള സാധ്യത ഉള്ളതായും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
അതേസമയം രാജ്യത്ത് താപനില 26 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയും കേന്ദ്രം അറിയിച്ചു. അബുദാബിയിൽ 24 ഡിഗ്രി സെൽഷ്യസിലേക്കും ദുബായിൽ 23 ഡിഗ്രി സെൽഷ്യസിലേക്കും താപനില ഉയരും.
എന്നിരുന്നാലും, അബുദാബിയിലും ദുബായിലും താപനില 17 ഡിഗ്രി സെൽഷ്യസും പർവതപ്രദേശങ്ങളിൽ 7 ഡിഗ്രി സെൽഷ്യസും ആയിരിക്കും.