യു എ ഇയുടെ അഭിമാനപദ്ധതിയായ എത്തിഹാദ് റെയിൽ പദ്ധതിയിലെ ആദ്യ കടൽ പാലം പ്രവർത്തനസജ്ജമായി. അബുദാബിയുടെ വിശാലമായ ഖലീഫ തുറമുഖത്തെ എമിറേറ്റിന്റെ മെയിൻ ലാന്റുമായി ബന്ധിപ്പിക്കുന്നതാണ് ഈ കടൽ പാലം.
യുഎഇയിലെ ഒരേയൊരു കടൽപ്പാലമാണിത്, 4,000 ടണ്ണിലധികം സ്റ്റീൽ, ഏകദേശം 18,300 ക്യുബിക് മീറ്റർ റൈൻഫോഴ്‌സ്ഡ് കോൺക്രീറ്റും ട്രാക്കിനെ പിന്തുണയ്ക്കുന്ന 100 പ്രത്യേക ബീമുകളും ഉപയോഗിച്ചാണ് പാലം നിർമ്മിച്ചത്.
യുഎഇ-വൈഡ് നെറ്റ്‌വർക്കിന്റെ ആദ്യത്തെ മറൈൻ ബ്രിഡ്ജ് അറേബ്യൻ ഗൾഫിന് കുറുകെ ഒരു കിലോമീറ്റർ നീളമാണുള്ളത്. ഖലീഫ തുറമുഖത്തേക്ക് കയറ്റുമതി ചെയ്യുന്ന ചരക്കുകൾ രാജ്യത്തുടനീളം വേഗത്തിലും കാര്യക്ഷമമായും കൊണ്ടുപോകാൻ അനുവദിക്കുന്ന ചരക്ക് ട്രെയിനുകൾ ഈ കടൽ പാതയിലൂടെ ഓടും.
പാലത്തിലൂടെ കടന്നുപോകുന്ന പൂർണ്ണ ലോഡഡ് ചരക്ക് ട്രെയിനിന് യുഎഇയുടെ റോഡുകളിൽ നിന്ന് 300 ലോറികൾ വരെ എടുക്കാമെന്ന് ഇത്തിഹാദ് റെയിൽ പറയുന്നു. എന്നാൽ ചരക്കുനീക്കം ആരംഭിക്കുന്ന തിയ്യതി അധികൃതർ വെളിപ്പെടുത്തിയിട്ടില്ല.