യുഎഇയിലെ കാലാവസ്ഥ ഭാഗികമായി മേഘാവൃതവും ചില സമയങ്ങളിൽ പൊടി നിറഞ്ഞതുമായിരിക്കുമെന്ന് കാലാവസ്ഥാകേന്ദ്രം അറിയിച്ചു. പകൽ സമയത്ത് താപനില ഉയരും.
ചില തീരപ്രദേശങ്ങളിലും വടക്കൻ പ്രദേശങ്ങളിലും കടലിലും വൈകുന്നേരത്തോടെ ആകാശം മേഘാവൃതമായി മാറും, മഴയ്ക്ക് സാധ്യതയുണ്ട്.
അബുദാബിയിലും ദുബായിലും യഥാക്രമം 27°C, 26°C എന്നിങ്ങനെയാണ് താപനില. എമിറേറ്റുകളിൽ താപനില 16 ഡിഗ്രി സെൽഷ്യസിലേക്കും 19 ഡിഗ്രി സെൽഷ്യസിലേക്കും താഴും.
അറേബ്യൻ ഗൾഫിൽ വൈകുന്നേരത്തോടെ കടൽ പ്രക്ഷുബ്ധമായിരിക്കുമെന്നും ഒമാൻ കടലിൽ നേരിയ തോതിൽ പ്രക്ഷുബ്ധമായിരിക്കുമെന്നും മുന്നറിയിപ്പുണ്ട്