ഇക്കഴിഞ്ഞ അസ്ഥിരമായ കാലാവസ്ഥയിലെ മഴ സമയത്ത് ജനുവരി 6 മുതൽ 8 വരെ 41,221 കോളുകളാണ് ദുബായ് പോലീസ് കൈകാര്യം ചെയ്തത്.
സേനയുടെ എമർജൻസി ഹോട്ട്‌ലൈനിലേക്ക് (999) 37,945 കോളുകളും പൊതുവായ അന്വേഷണങ്ങളും വന്നതായും ബാക്കി 3,276 കോളുകൾ ദുബായ് പോലീസ് കോൾ സെന്ററിൽ (901) സ്വീകരിച്ചതായും ദുബായ് പോലീസ് കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ ഡയറക്ടർ കേണൽ മുഹമ്മദ് അബ്ദുല്ല അൽ മുഹൈരി പറഞ്ഞു.
മലയോര മേഖലകളിലും വെള്ളപ്പൊക്ക സാധ്യതയുള്ള സ്ഥലങ്ങളിലും എന്തെങ്കിലും സംഭവങ്ങൾ ഉണ്ടായാൽ നേരിടാൻ ദുബായ് പോലീസ് സജ്ജരാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. തണുത്ത കാലാവസ്ഥ കാരണം അടുത്തിടെ കൂടുതൽ സന്ദർശകരെ ആകർഷിച്ച മരുഭൂമി പ്രദേശങ്ങളിലും നടപടികൾ ശക്തമാക്കിയിട്ടുണ്ട്.