യുഎഇയിലെ ഇന്നത്തെ കാലാവസ്ഥ പൊതുവെ ഭാഗികമായി മേഘാവൃതമായിരിക്കും. രാജ്യത്തിന്റെ വടക്കൻ, കിഴക്കൻ മേഖലകളിൽ ചിലയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ട്. താപനിലയിൽ ഗണ്യമായ കുറവും ഉണ്ടാകുമെന്നും നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു.
അബുദാബിയിൽ 16 ഡിഗ്രി സെൽഷ്യസിലേക്കും ദുബായിൽ 17 ഡിഗ്രി സെൽഷ്യസിലേക്കും താപനില കുറയും. എമിറേറ്റുകളിൽ യഥാക്രമം 25 ഡിഗ്രി സെൽഷ്യസും 24 ഡിഗ്രി സെൽഷ്യസും ആയിരിക്കും.
മിതമായ കാറ്റ് വീശും. അറേബ്യൻ ഗൾഫിൽ കടൽ പ്രക്ഷുബ്ധമായും ഒമാൻ കടലിൽ സാമാന്യം പ്രക്ഷുബ്ധമായിരിക്കും.