യുഎഇയിൽ ഇന്ന് ചിലയിടങ്ങളിൽ മഴ പെയ്തേക്കാമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു. ഇന്നത്തെ കാലാവസ്ഥ പൊതുവെ ഭാഗികമായി മേഘാവൃതമായിരിക്കും.
പകൽ സമയത്ത്, രാജ്യത്തിന്റെ ചില വടക്കൻ പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ട്.
അബുദാബിയിൽ 18 ഡിഗ്രി സെൽഷ്യസിലേക്കും ദുബായിൽ 19 ഡിഗ്രി സെൽഷ്യസിലേക്കും താപനില കുറയും. എമിറേറ്റുകളിൽ ഉയർന്ന താപനില 24 ഡിഗ്രി സെൽഷ്യസ് ആയിരിക്കും.
നേരിയതോ മിതമായതോ ആയ കാറ്റ് വീശും. അറേബ്യൻ ഉൾക്കടലിലും ഒമാൻ കടലിലും കടൽ സാമാന്യം പ്രക്ഷുബ്ധമായിരിക്കും. മഴയുള്ള കാലാവസ്ഥയിൽ താപനില കുറയുന്നതിനാൽ അസുഖങ്ങൾ സാധാരണമാണ്. ശീതകാല ചാറ്റൽ മഴ കാരണം കുട്ടികൾ പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ അനുഭവിക്കുന്നതായി ആരോഗ്യ വിദഗ്ധർ പറയുന്നു.