ദമാസോ പ്രീമിയർ ലീഗ് ക്രിക്കറ്റിന്റെ ആദ്യ എഡിഷൻ നാളെ 2023 ജനുവരി 14 ശനിയാഴ്ച നടക്കും. ഇസെഡ്.ഡി. ദമാസോ ഗ്രൂപ് സംഘടിപ്പിക്കുന്ന ടൂർണമെന്റിൽ വിവിധ സ്ഥാപനങ്ങളെ പ്രതിനിധാനം ചെയ്ത് മലബാർ ഗോൾഡ്, ജോയ് ആലുക്കാസ്, കല്യാൺ, ഭീമ, ഡെഡ്ലീ ദമാസോ, പാടൂർ ക്രിക്കറ്റ് ക്ലബ് എന്നീ ആറു ടീമുകളാണ് ഏറ്റുമുട്ടുന്നത്. ഷാർജ സ്കൈലൈൻ യൂണിവേഴ്സിറ്റി മൈതാനത്ത് നാളെ ഉച്ചക്ക് 3 മുതൽ രാത്രി 12 വരെയാണ് മത്സരം.
മലബാർ ഗോൾഡ് കോർപറേറ്റ് എക്സിക്യൂട്ടിവ് ഡയറക്ടർ എ.കെ. ഫൈസൽ, ഭീമ ജ്വല്ലേഴ്സ് യു.എ.ഇ ഡയറക്ടർ യു. നാഗരാജ് റാവു, ഒമാൻ സീപേൾസ് ഗോൾഡ് ആൻഡ് ഡയമണ്ട് ജനറൽ മാനേജർ റിയാസ് പി. ലത്തീഫ് എന്നിവർ മുഖ്യാതിഥികളാവും.