ഡ്രോണുകൾ ഉപയോഗിച്ച് അബൂദാബിയിൽ 10 ലക്ഷം കണ്ടൽ വിത്തുകൾ വിതച്ചതായി പരിസ്ഥിതി ഏജൻസി – അബൂദാബി അറിയിച്ചു. അബൂദാബിയിലെ കണ്ടൽ വനമേഖലയെ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ആവിഷ്‌ക്കരിച്ച ഡ്രോൺ ഉപയോഗിച്ചുള്ള കണ്ടൽ പ്ലാന്റേഷൻ പദ്ധതിയുടെ ആദ്യ ഘട്ടത്തിന്റെ ഭാഗമായാണിത്. അൽ ദഫ്‌റ മേഖലയിലെ അൽ മിർഫയ്ക്ക് ചുറ്റുമുള്ള വിവിധ സ്ഥലങ്ങളിൽ ഈയിടെ പല ദിവസങ്ങളിലായാണ് കണ്ടൽ വിത്തുകൾ വിതച്ചതെന്ന് അധികൃതർ അറിയിച്ചു.