ഏകദിന ക്രിക്കറ്റിലെ ഏറ്റവും വലിയ വിജയം നേടി ഇന്ത്യ.
തിരുവനന്തപുരത്തെ കാണികളെ സാക്ഷിയാക്കി ശ്രീലങ്കയെ തകര്‍ത്ത് തരിപ്പണമാക്കി ഏകദിന ക്രിക്കറ്റിലെ ഏറ്റവും വലിയ വിജയം നേടി ഇന്ത്യ. ശ്രീലങ്കയ്ക്കെതിരെ 317 റണ്‍സിന്റെ വമ്പന്‍ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇന്ത്യ 391/5, ശ്രീലങ്ക 73/9; പരമ്പര ഇന്ത്യ തൂത്തുവാരി (3–0). മുഹമ്മദ് സിറാജിന് നാലുവിക്കറ്റ്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 390 റൺസാണ് അടിച്ചുകൂട്ടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക മൂന്നക്കംപോലും തികയ്ക്കുന്നതിനു മുൻപേ കളം വിട്ടു.