Search
Close this search box.

പട്ടാമ്പി സ്വദേശിയായ യുവാവ് യുഎഇയിൽ ഹൃദയാഘാത്തെത്തുടർന്ന് മരിച്ചു

A young man from Pattambi died due to heart attack in UAE

പട്ടാമ്പി വല്ലപ്പുഴ സ്വദേശിയായ യുവാവ് യുഎഇയിലെ ഉമ്മുല്‍ഖുവൈനില്‍ മരിച്ചു.വല്ലപ്പുഴ ചെവിക്കല്‍ ചെട്ടിയാര്‍ തൊടി സുഹൈല്‍ (20) ആണ് മരിച്ചത്. വിസ പുതുക്കുന്നതിനായി യുഎഇയിൽ എത്തിയതാണ്​. വ്യാഴാഴ്ച സുഹൃത്തുക്കള്‍ക്കൊപ്പം സ്വകാര്യ ഹോട്ടലിലായിരുന്നു താമസം. രാവിലെ എഴുന്നേല്‍ക്കാത്തത് ശ്രദ്ധയില്‍പെട്ടതോടെ പൊലീസിനെ അറിയിച്ച് ആംബുലന്‍സിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

ഹൃദയ സ്തംഭനമാണ് മരണ കാരണമെന്ന്​ ബന്ധുക്കൾ അറിയിച്ചു. ഹമരിയയില്‍ 25 വര്‍ഷമായി ഷറഫ് കോ ഓയില്‍ കമ്പനി നടത്തിയിരുന്ന പിതാവ് ഷറഫുദ്ധീന്‍ (ബാവ) ഇപ്പോള്‍ യു.കെയിലാണ്. മാതാവ്: റഹീന. മൂന്ന് സഹോദരങ്ങളുണ്ട്. കെല്ല മുഹമ്മദിന്‍റെ പേരക്കുട്ടിയാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts