യുഎഇയിലെ കടൽ, ദ്വീപുകൾ, രാജ്യത്തിന്റെ വടക്ക്, കിഴക്ക് ഭാഗങ്ങൾ തുടങ്ങിയ പ്രദേശങ്ങളിൽ രാത്രിയിലും ബുധനാഴ്ച രാവിലെയും മഴ പെയ്യാൻ സാധ്യതയുള്ളതായി നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു. അതോടൊപ്പം കാലാവസ്ഥ ഭാഗികമായി മേഘാവൃതവും പൊടി നിറഞ്ഞതുമായിരിക്കുമെന്നും എൻസിഎം കൂട്ടിച്ചേർത്തു.
അബുദാബിയിൽ 30 ഡിഗ്രി സെൽഷ്യസും ദുബായിൽ 28 ഡിഗ്രി സെൽഷ്യസുമായി താപനില ഉയരും. എമിറേറ്റുകളിൽ യഥാക്രമം 18 ഡിഗ്രി സെൽഷ്യസും 17 ഡിഗ്രി സെൽഷ്യസും ആയിരിക്കുമെന്നും എൻസിഎം വ്യക്തമാക്കി.