യുഎഇയിലെ കാലാവസ്ഥ ഭാഗികമായി മേഘാവൃതവും പൊതുവെ പൊടി നിറഞ്ഞതുമായിരിക്കുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു. രാജ്യത്തിന്റെ വടക്ക്, കിഴക്കൻ മേഖലകളിൽ പകൽ സമയത്ത് മഴ പെയ്യാൻ സാധ്യതയുണ്ട്. അതിനാൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ന് താപനിലയിൽ ഗണ്യമായ കുറവുണ്ടാകുമെന്ന് എൻസിഎം പ്രവചിക്കുന്നു. അബുദാബിയിൽ 23 ഡിഗ്രി സെൽഷ്യസും ദുബായിൽ 24 ഡിഗ്രി സെൽഷ്യസുമാണ് താപനില. എമിറേറ്റുകളിൽ രണ്ടും 19 ഡിഗ്രി സെൽഷ്യസ് വരെ താപനില കുറഞ്ഞേക്കും.