സ്മാർട്ട് സേവനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ പോലീസ് ശക്തമാക്കിയതിനാൽ 2022-ൽ ഷാർജയിൽ മൊത്തം 491,431 ട്രാഫിക് ഇടപാടുകൾ ഓൺലൈനായി നടത്തി.
ആഭ്യന്തര മന്ത്രാലയത്തിന്റെയും ഷാർജ പോലീസിന്റെയും വെബ്‌സൈറ്റും ആപ്പുകളും വഴി ഈ ഇടപാടുകളെല്ലാം ഏതാനും മിനിറ്റുകൾക്കുള്ളിലാണ് പൂർത്തിയാക്കിയിരിക്കുന്നത്.
കൂടാതെ യു എ ഇ ദേശീയ ദിനത്തിനോടനുബന്ധിച്ച് പ്രഖ്യാപിച്ച ഷാർജയുടെ ട്രാഫിക് പിഴകളിൽ 50% കിഴിവ് പദ്ധതി പദ്ധതി നാളെ 2023 ജനുവരി 20 ന് അവസാനിക്കും. 2022 ഡിസംബർ 1ന് മുമ്പ് നടന്ന ഗുരുതരമല്ലാത്ത ലംഘനങ്ങൾ 50 ശതമാനം കിഴിവിൽ തീർപ്പാക്കാവുന്നതാണ്.
സ്മാർട്ട് സേവനങ്ങൾ പ്രയോജനപ്പെടുത്താൻ വ്യക്തികളോടും കമ്പനികളോടും ലെഫ്റ്റനന്റ് കേണൽ അൽ നുഐമി അഭ്യർത്ഥിച്ചു. അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ഫീഡ്‌ബാക്കും ഉള്ളവർക്ക് 901 എന്ന നമ്പറിൽ വിളിക്കാം.