യുഎഇയിൽ എമിറേറ്റ്‌സ് ഐഡിയും വിസയും നൽകുന്നതിനുള്ള ഫീസ് വർധിച്ചതായി ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി യിലെ ഒരു കസ്റ്റമർ കെയർ ഏജന്റ് അതിന്റെ ഫീസ് 100 ദിർഹം വർധിച്ചതായി സ്ഥിരീകരിച്ചു. ഫീസ് വർദ്ധനവ് “എല്ലാ” ICP സേവനങ്ങൾക്കും ബാധകമാണ്, ഏജന്റ് കൂട്ടിച്ചേർത്തു.
എമിറേറ്റ്‌സ് ഐഡി, സന്ദർശന, റസിഡൻസി വിസകൾ എന്നിവയ്‌ക്ക് ഈ ഫീസ് വർധന ബാധകമാണ് എമിറേറ്റ്‌സ് ഐഡിക്ക് 270 ദിർഹത്തിന് പകരം 370 ദിർഹവും ഒരു മാസത്തെ വിസിറ്റ് വിസ നൽകുന്നതിനുള്ള ഫീസ് 270 ദിർഹത്തിന് പകരം 370 ദിർഹമായിരിക്കും.
നിലവിൽ അബുദാബി, ഷാർജ എന്നീ എമിറേറ്റുകളിലാണ് വിസിറ്റ് വിസാ ഫീസിൽ വർദ്ധനവുള്ളത്. ദുബായിൽ നിന്ന് അനുവദിക്കുന്ന വിസിറ്റ് വിസയിൽ ഇതുവരെ മാറ്റമില്ലെന്ന് ട്രാവൽ ഏജന്റുമാർ പറഞ്ഞു.