ദുബായ് റെഡ് ലൈനിൽ ഇന്ന് ജനുവരി 20 ന് സാങ്കേതിക തകരാർ അനുഭവപ്പെട്ടതിനെ തുടർന്ന് സർവീസുകൾ സാധാരണ നിലയിലായതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു.
സാങ്കേതിക തകരാർ ഇക്വിറ്റി സ്റ്റേഷനും ജബൽ അലി സ്റ്റേഷനും ഇടയിലുള്ള ദുബായ് മെട്രോ സർവീസുകളെ ബാധിച്ചിരുന്നു. യാത്രക്കാർക്കായി ബദൽ ബസുകൾ ഏർപ്പെടുത്തിയിരുന്നു. ഇക്വിറ്റി സ്റ്റേഷനും ജബൽ അലി സ്റ്റേഷനും തമ്മിലുള്ള സർവീസ് സാധാരണ നിലയിലായതായി ആർടിഎ നിങ്ങളെ അറിയിക്കുന്നു. നിങ്ങളുടെ സഹകരണത്തിന് നന്ദി, അതോറിറ്റി ട്വീറ്റിൽ പറഞ്ഞു.