കൊക്കകോള അരീനയിൽ നടക്കുന്ന പരിപാടികൾ കാരണം ഇന്ന് രാത്രി ദുബായിലെ ചില പ്രധാന റോഡുകളിൽ ഗതാഗതം വൈകുമെന്ന് പ്രതീക്ഷിക്കുന്നതായി എമിറേറ്റ്സ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിഇന്ന് വെള്ളിയാഴ്ച അറിയിച്ചു.
പ്രശസ്ത ബോളിവുഡ് ഗായകൻ അരിജിത് സിംഗിന്റെ ഷോയാണ് ഇന്ന് രാത്രി ഷെഡ്യൂൾ കൊക്കകോള അരീനയിൽ ചെയ്തിരിക്കുന്ന ഇവന്റുകളിലൊന്ന്. അൽ സഫ സ്ട്രീറ്റ്, അൽ ബദാ സ്ട്രീറ്റ്, ഫിനാൻഷ്യൽ സെന്റർ സ്ട്രീറ്റുമായുള്ള കവലയിലെ ഷെയ്ഖ് സായിദ് റോഡ് എന്നിവിടങ്ങളിൽ വൈകുന്നേരം 6 മുതൽ പുലർച്ചെ 12 വരെ കനത്ത ഗതാഗത താമസത്തിന് സാധ്യതയുണ്ടെന്ന് ആർടിഎ അറിയിച്ചു.
അൽ വാസൽ സെന്റ്, അൽ മൈദാൻ സെന്റ്, അൽ ഖൈൽ റോഡ്എന്നീ ബദൽ റൂട്ടുകൾ ഉപയോഗിക്കണമെന്നും വാഹനമോടിക്കുന്നവരോട് അഭ്യർത്ഥിച്ചിട്ടുണ്ട്. കൊക്കകോള അരീനയിലോ മറ്റ് പരിപാടികളിലോ പങ്കെടുക്കുന്നവർ ദുബായ് മെട്രോയിൽ കയറിയെത്താനും ആർടിഎ നിർദ്ദേശിച്ചു.
								
								
															
															





