യുഎഇയിൽ സോഷ്യൽ മീഡിയകളിലൂടെ തെറ്റായ റിവ്യൂ നൽകിയാൽ തടവും പിഴയും ലഭിക്കും.
യുഎഇ സൈബർ ക്രൈം നിയമപ്രകാരം, പ്രശസ്തിക്ക് ഹാനികരമായി ഏതെങ്കിലും വിവര ശൃംഖല ഉപയോഗിച്ച് കിംവദന്തികളും തെറ്റായ വാർത്തകളും പ്രചരിപ്പിക്കുന്ന വിവിധ പ്രവൃത്തികൾ ശിക്ഷാർഹമാണ്. ഇത്തരം പോസ്റ്റുചെയ്ത കമന്ററികൾ അപകീർത്തിപ്പെടുത്തുന്നതിനുള്ള ക്രിമിനൽ കുറ്റങ്ങളായി ചുമത്തിയേക്കാം.
തെറ്റായ കിംവദന്തികൾ അല്ലെങ്കിൽ റിപ്പോർട്ടുകൾ, അല്ലെങ്കിൽ ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് വിരുദ്ധമായ കിംവദന്തികൾ അല്ലെങ്കിൽ റിപ്പോർട്ടുകൾ, അല്ലെങ്കിൽ പൊതുജനാഭിപ്രായം ഇളക്കിവിടുകയോ പ്രകോപിപ്പിക്കുകയോ ചെയ്യുന്നതോ, പൊതു സമാധാനം തകർക്കുന്നതോ, ജനങ്ങൾക്കിടയിൽ ഭീകരത പടർത്തുന്നതോ, പൊതുതാൽപ്പര്യത്തിന് ഹാനികരമോ ആയ ഏതെങ്കിലും പ്രകോപനപരമായ പരസ്യങ്ങൾ സംപ്രേക്ഷണം ചെയ്യുക. അത് വഴി പൊതുജനാരോഗ്യത്തിന് ദോഷമുണ്ടാക്കുക എന്നിവയ്ക്ക് കുറഞ്ഞത് ഒരു വർഷത്തെ തടവും 100,000 ദിർഹത്തിൽ കുറയാത്ത പിഴയും ലഭിക്കും.